എല്‍.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും മുന്നണി നേതാവ് കൂടിയായ പിണറായി വിജയന്‍ തയ്യാറാകണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുറന്നടിച്ചു: ഇതോടെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സി പി എം - സി പി ഐ തർക്കം അസാധാരണ പ്രതിസന്ധിയിലേക്ക് മാറി.