തിരുവനന്തപുരം: ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും അഴിമതിരഹിതമാവും ജോലി ചെയ്താൽ അർഹമായ അംഗീകാരം തേടിയെത്തും. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് എസ് പി വി.ജി. രവീന്ദ്രനാഥിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു.
ഇന്ന് രാവിലെ തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാന പൊലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ പുരസ്കാരം നൽകി
2003-ൽ കേരള പൊലീസിൽ സബ് ഇൻസ്പെക്ടറായി സർവീസ് ആരംഭിച്ച രവീന്ദ്രനാഥ് നിരവധി സ്ഥലങ്ങളിൽ എസ് ഐ ആയും സിഐ ആയും ജോലി ചെയ്തു. പിന്നീട് കോട്ടയത്ത് വിജിലൻസ് ഡിവൈഎസ്പി ആയും, കൊച്ചി മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ, കൊച്ചി സിയാൽ സെക്യൂരിറ്റി ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
കൊച്ചി സിയാലിൽ സെക്യൂരിറ്റി ഓഫീസറായിരിക്കേയാണ് എസ് പി ആയി പ്രമോഷൻ ലഭിക്കുന്നത്.
ഭാര്യ ഡോ. ബിന്ദു ബി നായർ (വാട്ടർ അതോറിറ്റി ) വർക്ക് ചെയ്യുന്ന മക്കൾ. അനുവിന്ദ ആർ നാഥ് (MSc അഗ്രിക്കൾച്ചൽ എൻഡമോളജി ) അഭിനന്ദ്.






