എറണാകുളം: കൊച്ചിയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. ഞാറയ്ക്കല്‍ എസ്.ഐ. ജിതിൻ, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്.
ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയാണ് കൊലക്കേസ് പ്രതിയായ ആള് പോലീസുകാരെ ആക്രമിക്കുന്നത്.
പോലീസുകാരെ ഞാറയ്ക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോള്‍ പമ്പില്‍ സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകള്‍ മർദിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.
ജിതിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തുന്നത്. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ മുന്ന എന്നയാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബസ് ഡ്രൈവറിനെ മർദിച്ചത്.സംഭവ സ്ഥലത്തെത്തിയ പോലീസ് മർദനം തടയാൻ ശ്രമിച്ചതോടെയാണ് മുന്നയെന്നയാള് എസ്.ഐ. ജിതിനെയും കോണ്‍സ്റ്റബിള്‍ രാകേഷിനെയും കുത്തി പരിക്കേല്‍പ്പിച്ചത്. ഗുണ്ടകളുടെ ആക്രമണത്തില്‍ ഈ പോലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.






