തിരുവനന്തപുരം. ഇന്ന് അറിവിൻ്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകള്‍ പ്രവേശിക്കുന്ന ദിനം.
അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന ദിനം വിജയദശമി.
ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ വൻ തിരക്കാണ്. മലയാളികളാണ് കൂടുതലായി ഇവിടെ എത്തുന്നത്.തിരൂർ തുഞ്ചൻ പറമ്പില്‍ രാവിലെ അഞ്ചര മണി മുതല്‍ വിദ്യാരംഭചടങ്ങുകള്‍ തുടങ്ങി. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലർച്ചെ നാല് മണി മുതല്‍ വിദ്യാരംഭം തുടങ്ങി.
ഗുരുക്കൻമാർ ആദ്യക്ഷരം കുറിച്ചു. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും ആദ്യക്ഷരം കുറിക്കാൻ വൻ തിരക്കാണ്. പൂജപ്പുരയില്‍ ചാണ്ടി ഉമ്മൻ എംഎല്‍എ അതിരാവിലെ കുട്ടികളെ എഴുത്തിനിരുത്തി.
മറ്റ് പ്രമുഖരും ഇവിടെ എത്തും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവടങ്ങളിലും തിരക്കാണ്. മുഖ്യമന്ത്രി വി ഡി സതീശൻ പറവൂറിലെ ഓഫീസില്‍ കുരുന്നുകളെ ആദ്യക്ഷരം കുറിക്കും.






