ആലുവ: ആലുവയില്‍ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ ആലുവ പോലീസ് പിടികൂടി. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.
പതിനഞ്ചുകാരന്റെ സുഹൃത്തിനെ തേടിയാണ് പ്രതികള്‍ എത്തിയത്. സുഹൃത്ത് എവിടെയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദ്ദനത്തിനിരയാക്കിയത്.
സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്.






