കോട്ടയ്ക്കൽ: പൂർവവിദ്യാർഥിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ കൂൾ അധ്യാപകനെ കോട്ടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് പേരാമ്പ്ര വെളക്കോൽ സ്വദേശിയായ ദീപേഷ് (41) ആണ് അറസ്റ്റിലായത്. കോട്ടയ്ക്കലിലെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഇയാൾ.
21-കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹവാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.






