കോട്ടയം : ജില്ലയിലെ സോഷ്യൽ പോലീസിംഗ് പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു.
കോട്ടയം മാമൻ മാപ്പിള ഹാളിൽ എ.ഡിജി.പി പി. വിജയൻ നേതൃത്വം നൽകി.
എറണാകുളം റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, ജില്ലാ അഡീഷണൽ എസ്പി സജീവ് കെ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനുവേണ്ടി (എസ്.പി.സി) ജില്ലാ നോഡൽ ഓഫീസർ അസിസ്റ്റന്റ് നോഡൽ ഓഫീസർ,
എസ് പി സി നടപ്പിലാക്കിയ സ്കൂളുകളെ പ്രതിനിധീകരിച്ച് സ്കൂളുകളുടെ പ്രധാന അധ്യാപകർ,
എസ്പിസി ഇൻ ചാർജ് അധ്യാപകർ, പ്രോജക്ട് ഹോപ്പ്, ചിരി, ഡിസി ആർ സി, ഡി. ഡാഡ്, എന്നീ സോഷ്യൽ പോലീസിംഗ് പ്രോജക്ടുകളുടെ
കൗൺസിലേഴ്സ് സൈക്കോളജിസ്റ്സ്റ്റുമാർ എസ് പി സി പ്രോജക്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ജില്ലയിലെ
ഡിവൈഎസ്പി മാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സബ് ഇൻസ്പെക്ടർമാർ എന്നിങ്ങനെ സോഷ്യൽ പോലീസിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ പ്രതിനിധികളും പങ്കെടുത്തു.
പി വിജയൻ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കുകയും അവയ്ക്ക് മറുപടി നൽകുകയും ചെയ്തു.
സോഷ്യൽ പോലീസിംഗ് സമൂഹത്തിൽ പരിവർത്തനം വരുത്തും എന്നതിനെക്കുറിച്ചും സോഷ്യൽ പോലീസിംഗ് എങ്ങനെ കൃത്യമായി നിർവഹിക്കണം എന്നതിനെക്കുറിച്ചും വ്യക്തവും കൃത്യവുമായ രീതിയിൽ വിശദീകരണവും നടത്തി.
കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി സജീവ് കെ സ്വാഗതവും നർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീജിത്ത് യു നന്ദിയും പറഞ്ഞു.






