മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേലിനെ ഘട്കോപർ പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസുകാരിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തതായും, എതിർത്തിട്ടും ശല്യം തുടർന്നതായും പരാതിയിൽ പറയുന്നു.
ജൂലൈ 5ന് പെൺകുട്ടിയുടെ താമസസ്ഥലത്തെത്തി തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തതായും ആരോപണമുണ്ട്. ദഹിസറിലെ വസതിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.






