മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. താല്പര്യമുള്ളവര് ജൂലൈ 25ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴിലുള്ള പിജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിയമനം നടക്കുന്നത്. സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, റെസിഡന്റ് ഫാര്‍മസിസ്റ്റ്, റെസിഡന്റ് ടെക്നീഷ്യന് ക്ലിനിക്കല്‍ ലാബ്, റസിഡന്റ് സ്റ്റാഫ് നഴ്സ് എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
30 വയസിന് ചുവെട പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 40 വയസുവരെയാണ് പ്രായപരിധി
യോഗ്യത
സ്റ്റാഫ് നഴ്സ്
ജിഎന്‍എം കൂടെ 3 വര്‍ഷത്തെ എക്സ്പീരിയന്‍സ്. അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് കൂടെ രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അപേക്ഷ ഫീസ്
250 രൂപയാണ് അടയ്ക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 250 രൂപ അടച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 25.
വെബ്സൈറ്റ്: www.mcc.kerala.gov.in & www.mcconline.in






