ആലുവ : എടത്തലയിൽ പോക്സോ കേസിൽ ഇരയായ പതിനാറുകാരിയെ കാണാതായി. എടത്തല പൊലീസ് സ്റ്റേഷന് സമീപം പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് കുട്ടിയെ കാണാതായത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിച്ചതായി ഓട്ടോഡ്രൈവർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. എടത്തല ഓട്ടോ സ്റ്റാൻഡിൽ എത്തിയ ശേഷം കുട്ടി അവിടെ നിന്ന് ഓട്ടോ വിളിച്ചാണ് ആലുവ നഗരത്തിലേക്ക് എത്തിയത്.
പോക്സോ കേസ് പ്രതിയുടെ ഫോൺ നമ്പറിലേക്ക് കുട്ടി വിളിച്ചതായും പൊലീസ് കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന് സ്ഥാപന അധികൃതർ എടത്തല പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബവും പരാതി നൽകി.
പെൺകുട്ടിക്കായി സിസിടിവി അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം കായംകുളം സ്വദേശിയാണ് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി എന്നാണ് പൊലീസ് പറയുന്നത്.






