തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും തന്നെ അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി നൽകിയ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ.
പരാതിയിൽ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരാതി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.
ഇന്നലെയാണ് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പി കെ ശ്രീമതി രംഗത്തെത്തിയതും പരാതി നൽകിയതും.
ഏറെ വൈകാരികമായാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.
വ്യാജ വാർത്തകളിൽ മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും പി കെ ശ്രീമതി പ്രതികരിച്ചിരുന്നു.
ഏതോ മുന്‍ എം.എല്‍.എയുടെ ഭാര്യയെന്ന പേരില്‍ നിയമസഭയില്‍ നിന്ന് പി.കെ. ശ്രീമതി പെന്ഷന് കൈപ്പറ്റുന്നുണ്ടെന്നാണ് വ്യാജമായി പ്രചരിപ്പിച്ചത്
അതേസമയം സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ വ്യാജ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി മുന്‍ കോൺഗ്രസ് എംഎല്‍എ പി ആര് കൃഷ്ണന്റെ മകന് അജിത് കുമാറും രംഗത്ത് വന്നു
പെന്ഷന് വാങ്ങിയിരുന്നത് തന്റെ അമ്മ പി കെ ശ്രീമതിയാണെന്നാണ് അജിത് വ്യക്തമാക്കിയത്. തന്റെ അമ്മയുടെ പേരിലുള്ള പെന്ഷന് പി കെ ശ്രീമതി ടീച്ചര്‍ വാങ്ങിയിട്ടില്ലെന്നും പേരിലുള്ള സാമ്യം ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തുകയാണെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ആര് കൃഷ്ണന്റെ മകന് അജിത്ത് പറഞ്ഞു.
തന്റെ അമ്മയുടെ പേരും പി കെ ശ്രീമതി എന്നാണെന്നും പിതാവിന്റെ പെന്ഷന് 2020 വരെ അമ്മയാണ് വാങ്ങിയിരുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. ഈ പേരുപയോഗിച്ചാണ് പി കെ ശ്രീമതിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അജിത് കുമാര്‍ വ്യക്തമാക്കി.
തന്റെ അമ്മ മരിക്കുന്നത് വരെ പിതാവിന്റെ പേരിലുള്ള പെന്ഷന് വാങ്ങിയിരുന്നു. അമ്മയുടെ മരണ ശേഷം മരണസര്‍ട്ടിഫിക്കറ്റ് അടക്കം ബന്ധപ്പെട്ട് വകുപ്പിന് സമര്‍പ്പിക്കുകയും പെന്ഷന് ലഭിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തുവെന്നും അജിത്ത് വ്യക്തമാക്കി. തിരുകൊച്ചിയിലും കുന്നംകുളത്തും എംഎല്‍എ ആയിരുന്നു പി ആര് കൃഷ്ണന്. 1993ലാണ് അദ്ദേഹം മരിച്ചത്. അതിനുശേഷം പെന്ഷന് വാങ്ങിയിരുന്നത് ഭാര്യ പി കെ ശ്രീമതിയായിരുന്നു. ഇവര്‍ 2020 ഫെബ്രുവരി 23ന് മരണപ്പെട്ടിരുന്നു.






