തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാക്കളായ പി ജയരാജനും എംവി ജയരാജനും.
ഇഡിയുടേത് രാഷ്ട്രിയ പ്രേരിത കള്ളക്കേസ് ആണെന്ന് എംവി ജയരാജൻ പറഞ്ഞു. ഇഡി സർക്കാരിന് നല്കിയ അതേ കത്താണ് കോടതിയിലും. ഇത്തരം ഹർജി വന്നാല്‍ ബന്ധപ്പെട്ടവരെ കേള്‍ക്കേണ്ടത് സാമാന്യ നീതിയാണ്. അതിവിടെ ഉണ്ടായിട്ടില്ല. ജുഡീഷ്യറിയില്‍ നിന്ന് തന്നെ ബന്ധപ്പെട്ടവരെ കേള്‍ക്കാതെ വിധി വരുന്നുവന്നും എംവി ജയരാജൻ പറഞ്ഞു.
നിയമപരമായ തുടർ നടപടി വിധി പകർപ്പ് പരിശോധിച്ച ശേഷം മൊഴിയെടുത്തത് ഭീഷണിപ്പെടുത്തിയാണെന്ന് മൂന്ന് പേർ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇഡി മെയ്ഡ് മൊഴികള്‍ കോടതിക്ക് മുന്നിലെത്തിയിരുന്നെങ്കില്‍ ഈ വിധി ഉണ്ടാകുമായിരുന്നില്ല. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ഏജൻസിയാണ് ഇഡിയെന്ന കോണ്‍ഗ്രസ് നിലപാട് സർക്കാരിന് ഉണ്ടെങ്കില്‍ സർക്കാർ തന്നെ അപ്പീല്‍ പോകേണ്ടതാണെന്നും എംവി ജയരാജൻ പറഞ്ഞു. പിണറായി വിജയൻ വിരുദ്ധ സിന്റിക്കേറ്റാണ് ഷാജഹാൻ പി ജയരാജൻ പറഞ്ഞു. ഹർജിയുമായി പോയ ഷാജഹാൻ ലാവ്ലിൻ കേസില്‍, പിണറായിയെ വേട്ടയാടാൻ മുന്നില്‍ നിന്ന ആളാണ്. സ്വാഭാവിക നീതിയുടെ നിഷേധം കോടതിയില്‍ നിന്ന് ഉണ്ടായി. നിയമപരമായ വഴികള്‍ സിപിഎം തേടുമെന്നും പി ജയരാജൻ പറഞ്ഞു.
സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഇഡി കത്തില്‍ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.






