കൊച്ചി: പിണറായി കുറ്റക്കാരനെന്ന് കോടതി ബോധ്യപ്പെട്ടെന്നും രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവെന്നും ബിജെപി നേതാവ് ഷോണ്‍ ജോർജ്.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും രാജി വെയ്ക്കണമെന്നും ഷോണ്‍ ജോർജ് ആവശ്യപ്പെട്ടു.
കേസില്‍ പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് ഷോണ്‍ ജോർജ് പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവെന്ന സ്ഥാനത്തിരിക്കാൻ പിണറായിവിജയന് യോഗ്യതയില്ലെന്നും ആ സ്ഥാനം രാജിവയ്ക്കണമെന്നും ഷോണ്‍ ജോർജ് ആവശ്യപ്പെട്ടു.
'ഇന്ന് ആധികാരികമായൊരു കോടതിവിധി ഉണ്ടായിരിക്കുകയാണ്. പിണറായി വിജയൻ അഴിമതി നടത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നുമുള്ള വാദത്തില്‍ പൊലീസ് എഫ്ഐആർ ഇടാൻ തയ്യാറാകാത്തതിനെതിരെയാണ് ഇന്ന് കോടതി വിധി ഉണ്ടായിരിക്കുന്നത്. എഫ്ഐആർ ഇട്ട് അന്വേഷണം നടത്തേണ്ട സാഹചര്യം ഉണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രേഖകള്‍കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്.
മുദ്രവച്ച കവറില്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് എഫ്ഐആർ ഇടണമെന്ന് കോടതി പറഞ്ഞാല്‍ അതിന്റെ അർത്ഥം പിണറായി വിജയൻ കുറ്റക്കാരനാണെന്ന് ഹൈക്കോടതിക്ക് ബോദ്ധ്യപ്പെട്ടെന്നാണ്. അതിനാല്‍ ഒരുനിമിഷംപോലും പ്രതിപക്ഷനേതാവെന്ന സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ല. കാരണം സംസ്ഥാനസർക്കാർ എഫ്ഐആർ ഇട്ട് അന്വേഷിക്കുന്ന ഒരു കേസില്‍ പ്രതിയായിട്ടുള്ള ഒരു വ്യക്തിക്ക്, സംസ്ഥാനസർക്കാരിനെതിരെ പ്രതിപക്ഷനേതാവെന്ന നിലയില്‍ നിലകൊള്ളാനാകില്ല. അതിനാല്‍ പിണറായി വിജയൻ ആ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വളരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കും'- ഷോണ്‍ ജോർജ് പറഞ്ഞു.






