ആലപ്പുഴ:തനിക്കും മകള്‍ക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്.
അച്ഛനെന്തെല്ലാം കണ്ടതാണെടോ, ആദ്യമായിട്ടല്ലല്ലോ ഇതൊന്നും എന്നും പിണറായി വിജയൻ പറഞ്ഞു.
എല്‍ഡിഎഫിനെതിരെയുള്ള നീക്കമാണ് എക്സാലോജിക് കേസ്. സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയത്. ആർഎസ്എസും ബിജെപിയുമാണ് ഇതിന് പിന്നിലെന്നും പിണറായി പ്രവർത്തകരോട് പറഞ്ഞു.
തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും ചേർന്നിരിക്കുകയാണെന്നും ആലപ്പുഴയിലെ വിശാല ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു.






