തിരുവനന്തപുരം: പിണറായി വിജയന്റെ അകമ്പടി വാഹനവുമായി മുന്‍ ഗണ്‍മാന്റെ കറക്കം.
സസ്പെൻഷനിലുള്ള പിണറായി വിജയന്റെ മുൻ ഗണ്മാൻ അനില്‍ കുമാര്‍ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചതില്‍ അന്വേഷണം.
ഇന്നലെ പത്തനാപുരത്ത് വെച്ച് അനില്‍ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് യാത്ര വിവരം പുറത്തായത്. KL 01 CH 6749 എന്ന എസ്കോർട്ട് കാറിലാണ് അനില്‍ കറങ്ങിയത്.
ആ സമയം പിണറായി തിരുവനന്തപുരത്ത് ആയിരുന്നു. പിണറായിയുടെ എസ്കോർട്ട് കാറിലെ യാത്രയില്‍ ഇൻ്റലിജൻസാണ് അന്വേഷണം തുടങ്ങിയത്.
വാഹനത്തില്‍ സസ്പെൻഷനിലുള്ള സന്ദീപും ഡ്രൈവർ ഷിനോജും ഉണ്ടായിരുന്നുവെന്ന ഇൻ്റലിജൻസ് അറിയിച്ചു. സന്ദീപും നിലവില്‍ സസ്പെൻഷനിലാണ്.






