തിരുവനന്തപുരം: പെട്രോളില്‍ എഥനോളിന്റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി.
കർണാടകയില്‍ എഥനോള്‍ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളില്‍ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളില്‍ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്.
ഓയില്‍ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സാമ്പിള്‍ ശേഖരണം. മുൻവിധിയോടെയുള്ള പരിശോധന അല്ലെന്നും എന്നാല്‍ എഥനോള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.






