ഹാമില്ട്ടണ്:ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ.
നാളെ സെഡണ്‍ പാര്‍ക്കിലാണ് മൂന്നാം ഏകദിനം.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആവേശത്തിലാണെങ്കിലും ബാറ്റിങ്ങിലെ പ്രശ്നങ്ങളും മഴ ഭീഷണിയും ഇന്ത്യക്ക് ആശങ്കയാണ്.
അഞ്ചില്‍ രണ്ടെണ്ണം ജയിച്ചു, ഒന്ന് കൂടി ജയിച്ചാല്‍ പരമ്പര പിടിക്കാം. പക്ഷേ, അഞ്ചും ജയിക്കലാണ് ഇന്ത്യന്‍ ലക്ഷ്യം.
രോഹിത് ശര്‍മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലുമടങ്ങിയ ടീമിന് അടുത്ത കൊല്ലത്തെ ഏകദിന ലോകകപ്പ് അഭിമാന പോരാട്ടമാണ്.
അതിന് മുന്‍പ് പരമാവധി വിജയങ്ങള്‍ നേടി വെല്ലുവിളികള്‍ മറികടക്കാന്‍ പോന്നൊരു ടീമിനെ തയാറാക്കലാണ് പരിശീലകന് ഗംഭീറിന്റെയടക്കം ലക്ഷ്യം.
ട്വന്റി 20യില്‍ നന്നായി തല്ല് വാങ്ങിയെങ്കിലും ഏകദിനത്തിലേക്കെത്തിയപ്പോള് ബോളര്‍മാര്‍ സെറ്റായി.






