പത്തനംതിട്ട: പത്തനംതിട്ട ആനന്ദപ്പള്ളി പോത്രാട് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കോന്നി മങ്ങാരം സ്വദേശി മധു (42) സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപ്പള്ളി സിദ്ധാർഥ് ഭവനിൽ സതീശൻ (43) പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റ് ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.






