പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്–ഹസീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരണപ്പെട്ടത്.
മുലപ്പാൽ നൽകിയ ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






