കോട്ടയം: അപ്പർ കുട്ടനാട്ടില്‍ നെല്ല് സംഭരിക്കാൻ മൂന്ന് മില്ലുകളെ മാത്രം ചുമതലപ്പെടുത്തിയതോടെ വിരിപ്പുകൃഷിയുടെ നെല്ലു സംഭരണം പാളുന്നു.
സംസ്ഥാനത്ത് 36 സ്വകാര്യമില്ലുകള്‍ നെല്ലു സംഭരിക്കാൻ തയ്യാറായെന്ന് സപ്ലൈക്കോ അധികൃതർ അവകാശപ്പെടുമ്പോഴും കോട്ടയം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിസന്ധി നേരിടുന്നത്.
പല കാരണങ്ങള്‍ നിരത്തി നെല്ലിന്റെ വിലയിടിക്കാൻ മില്ലുകാർ സംഭരണം വൈകിപ്പിക്കുകയാണ്. 300 ടണ്ണില്‍ 80 ടണ്‍ നെല്ല് മാത്രമാണ് സംഭരിച്ചത്. ബാക്കി പാടത്തുകിടക്കുകയാണ്. തുലാമഴ പെയ്തിറങ്ങിയാല്‍ നെല്ല് പൂർണമായി നശിക്കും.
കുമരകം,അയ്മനം, ആർപ്പുക്കര, നീണ്ടൂർ, വെച്ചൂർ, തലയാഴം, കല്ലറ, മേഖലയിലാണ് കൂടുതല്‍ നെല്ല് സംഭരിക്കാനുള്ളത്. കൊയ്തു പൂർത്തിയാകുമ്പോള്‍ വിരിപ്പുകൃഷിയുടെ 15000 ടണ്‍ നെല്ല് സംഭരിക്കാനുണ്ട്. ഇതില്‍ 500 ടണ്‍ നെല്ല് സംഭരിക്കാനാണ് മില്ലുകള്‍ക്ക് സപ്ലൈക്കോ അനുമതി നല്‍കിയിട്ടുള്ളത്.
ബാക്കി സംഭരണം എന്ന് പൂർത്തിയാകുമെന്ന് പറയാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല






