തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ റെയിൽവേ 112 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 6 വരെയാണ് സർവീസുകൾ.
കഴിഞ്ഞ വർഷം 55 ഓണം സർവീസുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ ഇതിന്റെ ഇരട്ടിയിലേറെ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദക്ഷിണ റെയിൽവേയ്ക്കുള്ളിൽ 38 സർവീസുകളും മറ്റ് റെയിൽവേ സോണുകളിലേക്ക് 16 സർവീസുകളുമുണ്ടാകും. തിരുവനന്തപുരം നോർത്ത്, കൊല്ലം മേഖലകളിൽ നിന്ന് ചെന്നൈയിലേക്ക് 26-ഉം ബെംഗളൂരുവിലേക്ക് 28-ഉം സർവീസുകൾ നടത്തും.
പ്രധാന സർവീസുകൾ:
ചെന്നൈ–കൊല്ലം–ചെന്നൈ: 20 ട്രിപ്പുകൾ
തിരുവനന്തപുരം–താംബരം–തിരുവനന്തപുരം: 6
മംഗളൂരു–ചെന്നൈ എഗ്മോർ–മംഗളൂരു: 6
ബെംഗളൂരു–തിരുവനന്തപുരം നോർത്ത്: 20
എറണാകുളം–ബെംഗളൂരു: 8
തിരുവനന്തപുരം നോർത്ത്–സാന്ദ്രഗച്ചി: 8
ഹൈദരാബാദ്–കൊല്ലം: 8
കൊല്ലം–ഹുബ്ബള്ളി: 8
ഹുബ്ബള്ളി–കോട്ടയം: 4
ഓണക്കാല യാത്രക്കാർക്ക് വലിയ ആശ്വാസമാകും 112 പ്രത്യേക ട്രെയിൻ സർവീസുകൾ.






