തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ നിയമസഭയില്‍ പ്രത്യേക പ്രമേയം പാസാക്കും.
ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശനാകും ഈ നിർണായക പ്രമേയം അവതരിപ്പിക്കുന്നത്.
മുഖ്യ പ്രതിപക്ഷമായ എല്‍ ഡി എഫ്, സർക്കാർ കൊണ്ടുവരുന്ന ഈ പ്രമേയത്തെ പൂർണ്ണമായും പിന്തുണക്കും.
രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തില്‍ പ്രമേയം പാസാക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
ഡൽഹിയില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടയില്‍, കേരള നിയമസഭയുടെ ഈ നീക്കം ദേശീയ തലത്തിലെ സമരങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






