ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസില്‍ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന് എതിരെ വീണ്ടും കേസ്.
സഹകരണ- എക്സൈസ് മന്ത്രി എം. ലിജു നല്കിയ പരാതിയിലാണ് ജെയിംസിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത്. മിനി കൂപ്പർ അപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ലിജു ശ്രമിച്ചു എന്ന് ജെയിംസ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിനെതിരെയാണ് ലിജു പൊലീസിനെ സമീപിച്ചത്. മാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലിജു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിക്ക് മന്ത്രി നല്കിയ പരാതിയിലാണ് നടപടി. നേരത്തെ ഡെപ്യൂട്ടി സ്പീക്കർ ഷാ നിമോള്‍ ഉസ്മാൻ ക കെപിസിസി വൈസ് പ്രസിഡൻറ് എ എ ഷുക്കൂർ എന്നിവരുടെ പരാതിയിലും ജെയിംസിനെതിരെ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി മോശമായ പരാമർശങ്ങള്‍ നടത്തുകയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഷബീർ ഇബ്നു സലീം എന്നയാള്‍ക്കെതിരെയും മന്ത്രി എം ലിജു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.






