തിരുവനന്തപുരം:ഡീസലടിക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതി വാഹനങ്ങൾ കട്ടപ്പുറത്തായ സംഭവത്തിൽ ഒടുവിൽ നടപടി.
നേരത്തെ റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച തുകയിലെ നീക്കിയിരിപ്പ് ഫണ്ട് ഉപയോഗിച്ച് 42.98 ലക്ഷം രൂപ അനുവദിച്ച്
ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ 14 എൻഫോഴ്സ്മെന്റ് കേന്ദ്രങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഓരോ എൻഫോഴ്സ്മെന്റ് വാഹനത്തിന്റെയും ഇതുവരെയുള്ള ഇന്ധന, ഇൻഷുറൻസ്, റിപ്പയർ ആൻഡ് മെയിന്റനൻസ് ചെലവുകൾ സംബന്ധിച്ച വിശദമായ
വിവരങ്ങളും ഇതുവരെ നൽകിയ വിനിയോഗ രേഖയും ബാക്കിതുകയുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരവും
ലഭ്യമാക്കിയിട്ട് മാത്രമേ ബാക്കി തുക അനുവദിക്കുകയുള്ളൂ.തുക 43-മത് കേരള റോഡ് സുരക്ഷാ അതോറിറ്റി മീറ്റിങ്ങിൽ അംഗീകരിച്ച പ്രപ്പോസൽ
പ്രകാരവും സേഫ് കേരള പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരവും മാത്രമാണ് ചെലവാക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
തുക സേഫ് കേരള പദ്ധതിയുടെ ഭാഗമായി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധന, ഇൻഷുറൻസ്, റിപ്പയർ ആൻഡ് മെയിന്റനൻസ് ചെലവുകൾക്ക് ആവശ്യമായ തുകയാണ് എന്ന്
ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.നിലവിലുള്ള സർക്കാർ ഉത്തരവുകളും ചട്ടങ്ങളും മറ്റും പാലിച്ചുകൊണ്ട് മാത്രം തുക ചെലവഴിക്കേണ്ടതാണ്.






