തിരുവനന്തപുരം: എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാർഢ്യവുമായി ഗായകൻ ജോബ് കുര്യൻ.
സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജോബ് കുര്യൻ ഐക്യദാർഢ്യം അറിയിച്ചത്.
പറയാതെ വയ്യ, നമുക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവരോടും നന്ദിയും ആദരവും ഐക്യദാർഢ്യവും അറിയിക്കുന്നു. എസ്ഐആറിനെതിരായ പ്രതിഷേധത്തിനും എസ്ഐആറിനെതിരേ നിലകൊള്ളുന്ന പ്രതിപക്ഷ പാർട്ടികള്‍ക്കും സംഘടനകള്‍ക്കും ഐക്യദാർഢ്യം.
ജനാധിപത്യത്തെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക- എന്നാണ് ജോബ് കുര്യൻ കുറിച്ചത്. ഇതിനൊപ്പം വിശദമായ മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. അതിന്റെ വിശ്വാസ്യത വീണ്ടെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലായ്പ്പോഴും സ്വതന്ത്രമായും സർക്കാരിന്റെ സ്വാധീനത്തിന് വഴങ്ങാതെയും പ്രവർത്തിക്കണം.
ഗ്യാനേഷ്കുമാറിന്റെ പ്രവർത്തനങ്ങളില്‍ തനിക്ക് ആശങ്കകളുണ്ട്. അദ്ദേഹം തീർച്ചയായും പദവി ഒഴിയണമെന്നാണ് താൻ വിശ്വസിക്കുന്നത്.
സർക്കാരിനെ ചോദ്യംചെയ്യുന്നത് ഒരിക്കലും രാജ്യവിരുദ്ധതയല്ലെന്നും ജോബ് കുര്യൻ പറഞ്ഞു.






