ഇടുക്കി: കനത്ത മഴയിൽ മൂന്നാറില്‍ സബ് ജില്ലാ കായിക മേള നടത്തിയത് വിവാദമായി.
റിലേ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് തെന്നി വീണ് പരിക്കേറ്റു.
കൊറണ്ടിക്കാട് സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേ മത്സരം നടക്കുന്നതിനിടെ കുട്ടികള്‍ വീണ് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.






