മൂന്നാര്‍: മൂന്നാറിൽ തോട്ടം തൊഴിലാളിക്കുനേരെ കാട്ടാനകൾ പാഞ്ഞടുത്തു
തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്.
മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശിയായ പാണ്ടിരാജ് ആണ് ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.
എസ്റ്റേറ്റിലെ വീടിനോടു ചേര്‍ന്നുള്ള തേയിലക്കാട്ടില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആനയെ കണ്ടത്. രണ്ട് ആനകളാണ് ഉണ്ടായിരുന്നത്.
വീടിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടിയില്‍ ഇതില്‍ ഒരു ആന അലറി പിന്നാലെ പാഞ്ഞടുക്കുകയായിരുന്നു.
വേഗത്തില്‍ ഓടിയ ആന തൊട്ടുപിന്നാലെ ഓടിയെത്തിയെങ്കിലും പാണ്ടിരാജ് വീടിനു മുമ്പിലെ ഗേറ്റിലേക്ക് ഓടിക്കയറുകയായിരുന്നു.
ജോലിയില്‍ നിന്നും വിരമിച്ച് എസ്റ്റേറ്റില്‍ തന്നെ കഴിഞ്ഞുവരുന്നതിനിടയിലാണ് ആനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടുന്നത്.






