മുണ്ടക്കയം: മുണ്ടക്കയം–കുട്ടിക്കാനം റോഡിൽ അമലഗിരിക്ക് സമീപം മണ്ണിടിച്ചിൽ.
മണ്ണും പാറക്കല്ലുകളും റോഡിലേക്ക് പതിച്ചതിനെ തുടർന്ന് പാത വഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
റോഡിലേക്ക് ഭീമൻ പാറക്കല്ലുകൾ ഇടിഞ്ഞുവീണത് ഗതാഗത തടസ്സത്തോടൊപ്പം മേഖലയിൽ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.
പ്രദേശവാസികളും യാത്രക്കാരും സ്ഥലത്തെത്തി റോഡിലെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മണ്ണ് പൂർണ്ണമായി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ സമയം എടുക്കുമെന്നാണ് പ്രാഥമിക നിഗമനം.






