വടക്കാഞ്ചേരി: കേരളത്തിലെത്തിലേക്ക് 158 ഗ്രാം എംഡിഎംഎ കടത്താൻ സഹായിച്ച
യുവതിയെ വടക്കാഞ്ചേരി പൊലിസ് ബംഗളൂരുവിൽനിന്നു പിടികൂടി.
വടക്കാഞ്ചേരിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിക്ക്
ബംഗളുരുവിൽവച്ച് ലഹരിമരുന്ന് കൈമാറിയ കുന്നംകുളം തെക്കേപുറം സ്വദേശി കോത്താട്ടിൽ വീട്ടിൽ അരൂദാസിന്റെ (33) സഹായിയായി പ്രവർത്തിച്ച
പാലക്കാട് പട്ടാണി സ്ട്രീറ്റ് പുളിക്കൽ വീട്ടിൽ റിൻഷ മുഹമ്മദ് റാഫി (25)യെയാണ് വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്.






