മുംബൈ : ജനക്കൂട്ടത്തിൽ പോകുന്നതൊഴിവാക്കണമെന്ന് സിനിമാതാരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്. ബോളിവുഡ് താരങ്ങൾക്ക് നേരെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. ആരാധകരുമായി ഇടപഴകുമ്പോൾ ജാഗ്രത വേണമെന്നും മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്.
ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിനു നേരെ നടന്ന വെടിവയ്പ്പ് ആക്രമണത്തിന് പിന്നാലെയാണ് പൊലീസിന്റെ നിർദേശം. നഗരത്തിലെ പ്രമുഖ വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും ഉയർന്നിരിക്കുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ, ഒരു മുൻകരുതൽ നടപടിയായാണ് ഇത് പുറപ്പെടുവിച്ചതെന്ന് മുംബൈ പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഒക്ടോബർ 18-ന് ഷ്രോഫിന്റെ കാറിനു നേരെ വെടിവയ്പ്പ് നടന്നതിന് പിന്നാലെ, പ്രമുഖരായ പലരുടെയും വീടുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.






