കോഴിക്കോട്: കോഴിക്കോട് ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരിയല്ലെന്ന കണ്ടെത്തലിൽ കോടതി വെറുതെ വിട്ടു.
കോഴിക്കോട് ചേളന്നൂര്‍ കാവുകുളങ്ങര സ്വദേശിനിയായ ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജ് പി. പ്രദീപ് കുറ്റവിമുക്തയായത്.
2019 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധനലക്ഷ്മിക്ക് തന്റെ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് മകന് തടസ്സമാകുമെന്ന് കരുതി, കുട്ടിയെ ഒഴിവാക്കാനായി കൊലപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷന് കേസ്. സാക്ഷികളെയും തെളിവുകളും നിരീക്ഷിച്ച കോടതി ധനലക്ഷ്മിക്കെതിരെയുള്ള കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടെത്തി കുറ്റവിമുക്തയാക്കുകയായിരുന്നു.
വിചാരണ കാലയളവില്‍ 82 ദിവസം ഇവര്‍ ജയില്‍വാസം അനുഭവിച്ചു. പ്രതിഭാഗത്തിനായി അഡ്വ. പി. കുമാരന്‍കുട്ടി, അഡ്വ. സഫല്‍ കല്ലറംകെട്ടില്‍ എന്നിവര്‍ ഹാജരായി.






