ദില്ലി: ഇന്ത്യയിൽ ഒളിംപിക്സ് നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി അധികാരത്തിലിരുന്നതിൻ്റെ 25 ാം വാർഷികാഘോഷമായ വികസിത് ഭാരത് സങ്കൽപ് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വർഷം ഭരണരംഗത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ,
രാജ്യത്തെ ജനങ്ങൾക്ക് നന്ദി. വോട്ട് ബാങ്ക് രാഷ്ട്രീയം താൻ കളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും. ഇതിനായുള്ള പദ്ധതികൾ നടപ്പാക്കുകയാണ്.
ആഗോള ഉൽപ്പാദന ഹബ് ആക്കി ഇന്ത്യയെ മാറ്റും. സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചതാണ് തൻ്റെ രാഷ്ട്രീയ റിപ്പോർട്ട് കാർഡ്.
തനിക്ക് നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് വരാമായിരുന്നു, അത് പ്രലോഭിപ്പിച്ചിട്ടില്ല.
എന്തൊക്കെ ഉത്തരവാദിത്വങ്ങൾ തന്നിലേക്ക് വന്നോ, അതൊക്കെ താൻ പൂർത്തിയാക്കി.
സ്വാർത്ഥതയില്ലാത്ത പ്രവർത്തി മാത്രമാണ് തൻ്റെ ലക്ഷ്യം, പ്രവർത്തിയാണ് മതം.
രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നത് വോട്ടിൻ്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്നതാണ്.
നാട്ടിൽ കറണ്ടില്ലെങ്കിൽ അത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക, എല്ലാവരെയുമാണ് ബാധിക്കുന്നത്. അതിന് പരിഹാരം കാണാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.






