മീററ്റ്: ഉദേശിച്ചപോലെ എല്ലാം നടന്നു, ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് വീട്ടുകാരേയും നാട്ടുകാരേയും വിശ്വസിച്ച് സംസ്കാരവും നടത്തി…ഉത്തർപ്രദേശിലെ മീററ്റില്‍ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ നീക്കം പൊളിച്ചത് ഭർത്താവിന്റെ മൊബൈല്‍ ഫോണിലെ ചാറ്റ്.
മീററ്റ് ലോഹിയ നഗറിലാണ് സംഭവം. 30കാരനായ താലിബാണ് കൊല്ലപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭാര്യ 27കാരിയായ ഇല്‍മയും കാമുകൻ അമാനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.
നാലുവർഷം മുമ്പാണ് താലിബും ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ഇല്‍മയും വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസുള്ള മകളുമുണ്ട്. സെപ്റ്റംബർ 28ന് വീട്ടില്‍വെച്ച് താലിബിനെ മർദിച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. താലിബ് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പെട്ടെന്ന് അസുഖബാധിതനായെന്നും കിടക്കയില്‍ കിടന്നതിന് പിന്നാലെ മരിച്ചെന്നുമാണ് ഇല്‍മ അന്ന് സഹോദരൻ അക്രാമിനോട് പറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കുടുംബം കരുതിയത്. ഇതോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി. ഇതോടെ ഒക്ടോബർ ഒന്നിന് താലിബിന്റെ ബന്ധുവായ റയീസ് ഇല്‍മയുടെ വീട്ടിലെത്തി. ഇതിനിടെ താലിബിന്റെ മൊബൈല്‍ ഫോണ്‍ ഇല്‍മ ഒളിപ്പിച്ചുവച്ചിരുന്നു. റയീസ് നടത്തിയ തിരച്ചിലില്‍ വസ്ത്രങ്ങള്ക്കടിയില്നിന്ന് ഫോണ്‍ കണ്ടെത്തി.
ഫോണിലെ ചാറ്റിംഗിലാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്.






