ക്കലപ്പുഴ: സ്വന്തം നിയോജക മണ്ഡലത്തില്‍ എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ നിർദേശം നല്കി മന്ത്രി എം ലിജു.
കായംകുളം മണ്ഡലത്തിലെ പരിപാടികളില്‍ പൊലീസ് സുരക്ഷ വേണ്ടെന്നാണ് മന്ത്രിയുടെ നിർദേശം.
എന്തെങ്കിലും ഉണ്ടെങ്കില്‍ താൻ നോക്കിക്കൊള്ളാം എന്ന് മന്ത്രി പൊലീസിനെ അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രിക്കുനേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആലപ്പുഴ നഗരസഭയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്തുമ്പോഴായിരുന്നു ബിജെപിയുടെ പ്രതിഷേധം.
സംഭവത്തില്‍ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കായംകുളത്തും മന്ത്രിക്കുനേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.






