കോട്ടയം:കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിൽ എം.ജി സർവ്വകലാശാലാ അഫിലിയേഷനോടെ കുട്ടികളുടെ ലൈബ്രറിയിൽ ആരംഭിച്ച ബിഥോവൻസ് അക്കാദമിഓഫ് മ്യൂസിക്ക് ആൻഡ് ആർട്സ് എം.ജി സർവ്വകലാശാലാ വൈസ് ചാൻസിലർ ഡോ. ഡി.മാവൂത് ഉദ്ഘാടനം ചെയ്തു.
എം.ജി സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ.സി.റ്റി.അരവിന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ.വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു.
കോഴ്സ് ഡയറക്ടർ ഫാ എം.പി ജോർജ് കോർഎപ്പിസ്കോപ്പ, പബ്ലിക് .ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ ,വൈസ് പ്രസിഡന്റ് ഉമ്മൻസി വേങ്ങൽ , കുട്ടികളുടെ ലൈബ്രറി എക്സി ക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ . സംഗീത സംവിധായകൻബേണി ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു. തിരുവിഴ ജയശങ്കർ മാതംഗി സത്യമൂർത്തി തുടങ്ങി നിരവധി സംഗീതജ്ഞർ പങ്കെടുത്തു.
ബിഥോവൻസ് മൂസിക്ക് അക്കാദമിയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പിയാനോ ,വയലിൻ,ഗിത്താർ ,വോക്കൽ, വിൻഡ് ഇൻസ്ട്രമെന്റ്തുടങ്ങിയപാശ്ചാത്യ സംഗീത കോഴ്സിലേക്ക് എം.ജി സർവ്വകലാശാലാ സർട്ടിഫിക്കറ്റ് ,ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളാണ് നടത്തുന്നത്. പ്ലസ്ടൂവാണ് യോഗ്യത .






