മയാമി: അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ലയണല്‍ മെസി.
90 മിനിറ്റും കളത്തിലിറങ്ങിയ മെസി ഇന്റർ മയാമിക്കായി ഇരട്ട ഗോളുകളാണ് നേടിയത്. ലൂയിസ് സുവാരസും ഇരട്ട ഗോള്‍ നേടിയതോടെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മയാമി ഡി സി യുണൈറ്റഡിനെ തകർത്തു. അഞ്ചുമത്സരങ്ങള്ക്ക് ശേഷമാണ് ഇന്റർ മയാമി വിജയവഴിയില്‍ തിരിച്ചെത്തുന്നത്.
ആദ്യ പകുതിയില്‍ ഇന്റർ മയാമി 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 24-ാം മിനിറ്റില്‍ മെസി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടി. സിക്സ് യാർഡ് ബോക്സിന് സമീപത്ത് നിന്ന് സുവാരസ് നല്കിയ പാസ് സ്വീകരിച്ച് മെസി പന്ത് വലത് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. തുടർന്ന് 60-ാം മിനിറ്റില്‍ മെസി തന്റെ രണ്ടാം ഗോളും കണ്ടെത്തി.
സെപ്തംബർ 16ന് ചുമതലയേറ്റ പുതിയ കോച്ച് ക്രിസ്റ്റ്യൻ 'കിലി' ഗോണ്സാലസിന് കീഴില്‍ ഇന്റർ മയാമിയുടെ ആദ്യ ലീഗ് വിജയമാണിത്. മത്സരത്തില്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായ മെസി ഈ സീസണിലെ തന്റെ ഗോള്‍ നേട്ടം 23ആയി ഉയർത്തി.






