കുമരകം:ഇന്നലെ അർധരാത്രിയിൽ കുമരകത്തുണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.
രാത്രി 12 ഓടു കൂടി കോണത്താറ്റു പാലത്തിനു സമീപം ഒരു ബൈക്കും ഒരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
വൈക്കം ഭാഗത്തു നിന്നു വന്ന സ്കൂട്ടറിൽ കോട്ടയം ഭാഗത്തു നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വൈക്കത്തു നിന്നും വന്ന യുവാവിന്റെ പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. കോട്ടയം ഭാഗത്തു നിന്ന് വന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്. കുമരകം പോലീസെത്തി രണ്ട് യുവാക്കളെയും എസ്.എച്ചിന്റെ ആമ്പുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.






