കറുകച്ചാൽ : കറുകച്ചാലിലെ കള്ളനോട്ട് കേസിൽ സൂത്രധാരൻ അടക്കം മൂന്നു പേർ കൂടി അറസ്റ്റിൽ . ഇതോടെ ഈ കേസിൽ 8 പേർ അറസ്റ്റാലായി. രണ്ടര മാസം മുൻപ് പുറത്തുവന്ന കേസിൽ ഒളിവിലായിരുന്ന മൂന്നു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് പെരിങ്ങോട് വി. സുജിത്ത് (35), കോങ്ങാട് തെറയരാമൻകുഴി ആർ സുബീഷ് (28), കോങ്ങാട് പതിനെട്ടാംകണ്ടത്തിൽ പി.കെ.സനു (36) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. കേസിൽ 5 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ, പാലക്കാട് ഭാഗങ്ങളിൽ ഇവർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്. മൂവരും
വെൽഡിങ് ജോലി ചെയ്തുവരി : കയായിരുന്നു. മുൻപ് പിടിയിലായ പ്രതികളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ സംഘത്തിലേക്ക് എത്തിയത്. പദ്ധതിയുടെ സൂത്രധാരൻ സുജിത്താണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണസംഘം പ്രതികളുടെ : നീക്കങ്ങൾ സൂക്ഷ്മമായി നിരീ
ക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞ ജൂ ലൈ 24ന്, 500 രൂപ കള്ളനോട്ടുമായി കറുകച്ചാൽ ബവ്റിജസിൽ മദ്യം വാ ങ്ങാനെത്തിയ യുവാവിനെകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഘത്തിലേക്കെത്തിയത്. വഴി
കറുകച്ചാൽ എസ്.ഐ ടി.എ സ്.ജയകൃഷ്ണൻ, എസ്സിപിഒ ജോഷി സേവ്യർ, സിപിഒമാരായ ആർ.സ്വരാജ്, ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ, ജിബിൻ ലോബോ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. നോട്ട് അച്ചടിച്ച മെഷീൻ കണ്ടെത്തണം. കടലാസ്, മഷി ഇവയൊക്കെ എവിടെ നിന്ന് കിട്ടി ആരാണ് നൽകിയത്. ഇതൊക്കെ പുറത്തു വരാനുണ്ട്.






