പാലാ: മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന് തൊട്ടെതിർവശത്തുള്ള ഉപ്പാന്തടം ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ മുഖംമൂടി സംഘത്തെ പിടികൂടാനാകാതെ പൊലീസ്.
പമ്പില്‍ സൂക്ഷിച്ചിരുന്ന 70,000 രൂപയ്ക്കും ഒരു ലക്ഷത്തിനും ഇടയിലുള്ള തുക നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നംഗസംഘം എത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപപ്രദേശങ്ങളിലെ മറ്റ് ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷന് മുന്നില്‍ നടന്ന മോഷണം ചർച്ചയായതോടെ പ്രദേശവാസികളും ഭീതിയിലാണ്.






