പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ.
അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ.
പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
തങ്ങളുടെ സ്കൂളിലെ അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട വിദ്യാർഥികളാണ് സംഭവം സ്കൂൾ അധികൃതരെ അറിയിച്ചത്.
സംഭവം പരിശോധിച്ചപ്പോൾ ജൂൺ മാസത്തിൽ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത് കണ്ടെത്തുകയായിരുന്നു.
സ്കൂൾ അധികാരികളും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതിനൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി
മൊഴിയെടുത്തു. വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
തങ്ങളുടെ സ്കൂളിലെ അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട വിദ്യാർഥികളാണ് സംഭവം സ്കൂൾ അധികൃതരെ അറിയിച്ചത്.
സംഭവം പരിശോധിച്ചപ്പോൾ ജൂൺ
മാസത്തിൽ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത് കണ്ടെത്തുകയായിരുന്നു.
സ്കൂൾ അധികാരികളും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതിനൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.