കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കില്‍ മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും. ഹാർബർ പരിസരത്തെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടത്.
തൊഴിലാളികള്‍ അസ്ഥികള്‍ കണ്ട് വിവരം അറിയിച്ചതോടെ ശക്തികുളങ്ങര പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി.
മൃഗത്തിന്റെ അസ്ഥികളാകാമെന്ന സംശയത്തെത്തുടർന്ന് വെറ്ററിനറി സർജനെ വിളിച്ചുവരുത്തി പരിശോധിച്ചതോടെയാണ് മൃഗത്തിന്റേതല്ലെന്ന് വെറ്ററിനറി സർജൻ സ്ഥിരീകരിച്ചത്.
തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തിയത്. അസ്ഥിക്കഷണങ്ങള്‍ വിദഗ്ധ ഫോറൻസിക് പരിശോധനകള്ക്കയക്കും. ഡിഎൻഎ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാകും മരിച്ചത് ആരെന്നും മരണകാരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.
പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.






