പാലക്കാട്: മന്ത്രി തുളസിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിനെത്തില് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ഡിവൈഎഫ്ഐ പ്രവർത്തകനെ മന്ത്രിയുടെ ഡ്രൈവർ ആക്കിയെന്നാണ് ആരോപണം.
തല്ലുകൊണ്ടവരെയും സമരം ചെയ്തവരെയും പരിഗണിച്ചില്ല. ഇപ്പോള്‍ ഡിവൈഎഫ്ഐക്കാരൻ വന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാൻ പറയുകയാണ്.
ജില്ലയിലെ ഒരാളെ പോലും മന്ത്രിയുടെ സ്റ്റാഫിലേക്ക് പരിഗണിച്ചില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് പറഞ്ഞു. കഴിഞ്ഞ 10 വർഷം സമരം ചെയ്ത 10-30 കേസുകളുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുണ്ട്.
അവരെയൊന്നും പരിഗണിക്കാതെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റാഫില്‍ നിയമിക്കുന്നത്. മന്ത്രി അറിഞ്ഞാണോ നിയമനം എന്ന് പറയാനാവില്ല. എന്ത് തന്നെയായാലും തിരുത്തണമെന്നും അനീഷ് ആവശ്യപ്പെട്ടു






