ഇംഫാൽ : മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. നാഗ വിഭാഗത്തിലെ 15 വയസുകാരൻ വെടിവെപ്പിൽ കൊല്ലപ്പെട്ടു. മണിപ്പൂരിലെ തമെങ്ലോങ് ജില്ലയിലെ തമേയിയിലേക്ക് 15 കാരൻ പോകുന്നതിനിടെയാണ് സംഭവം.
തമേയി സബ്ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻകെ മഹിൽലാക്ബൗവിന്റെ മകൻ എൻകെ വിഫെൻബൗ ആണ് മരിച്ചത്. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
ആക്രമണത്തിനിടെ ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നു. വടക്കൻ തമെങ്ലോങ്ങിലെ ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് ഈ കൊലപാതകം പുതിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.






