ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ മുര്യന്‍വെളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അജിയുടെ മകന് 24കാരനായ അഖില്‍ ആണ് മരിച്ചത്. കായംകുളം സ്വദേശി ഷെല്‍ ജാദ് എന്ന അച്ചുവും സുഹൃത്തും ചേർന്നാണ് അഖിലിനെ കുത്തിയത്.
ആക്രമണം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ പോയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടതായാണ് വിവരം. അഖിലിന്റെ സുഹൃത്താണ് കുത്തിയ ഷെല്‍ ജാദ്.
ഇന്ന് വൈകിട്ട് 5.45ന് വീടിന് സമീപത്ത് വെച്ചാണ് അഖിലിന് കുത്തേറ്റത്. കുത്തേറ്റ അഖിലിനെ ഉടന്‍ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






