കാരാപ്പുഴ: കാരാപ്പുഴ മാളികപ്പീടിക പുളിമൂട്ടിൽ വീട്ടിൽ തങ്കമ്മ (77) നിര്യാതയായി. പരേതനായ കൃഷ്ണൻകുട്ടി നായരുടെ (പുളിമൂട്ടിൽ) ഭാര്യയാണ്. ഇരവിനല്ലൂർ പുളിമൂട്ടിൽ കുടുംബാംഗമാണ്.
ഭൗതിക ശരീരം ഇന്ന് സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 11 മണിക്ക് ശേഷം കാരാപ്പുഴയിലെ വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് നടത്തുന്നതുമാണ്.
മക്കൾ: റെജി കുമാർ (ജോസ്കോ ജ്വല്ലറി, കോട്ടയം), അനു കൃഷ്ണൻ (സേവന മെഡിക്കൽസ്, കഞ്ഞിക്കുഴി), സ്മിത കൃഷ്ണൻ.
മരുമക്കൾ: രാജശ്രീ ടി.ആർ. (പി.എച്ച്.സി., അതിരമ്പുഴ), രശ്മി എസ്. (പാലക്കാട്), ജി.എസ്. ശശി (അഞ്ചൽ).






