കുമരകം : കുമരകം ഗ്രാമപഞ്ചായത്ത് ആദ്യ പഞ്ചായത്ത് പ്രസിഡണ്ട് സിപിഐ അംഗമായിരുന്ന നടപ്പുര നികർത്തിൽ എ.ജി .ഉഷാകുമാരി (64) അന്തരിച്ചു.
2000 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 7-7 കക്ഷി നിലയിൽ ഇടത് വലത് മുന്നണികൾ തുല്യശക്തികളായി വിജയിച്ചപ്പോൾ നറുക്കെടുപ്പിലൂടെ അഞ്ചുവർഷം ആദ്യ വനിതാ പ്രസിഡണ്ടായി എ.ജി .ഉഷാകുമാരിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം ഭരണത്തിൽ എത്തി.
2000-2005 കാലഘട്ടത്തിൽ വാജ്പേയ് കുമരകം സന്ദർശിച്ചപ്പോൾ പഞ്ചായത്ത് നൽകിയ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കുമരകത്തെ ഗ്രാമീണ്‍ റോഡുകൾ നവീകരിക്കുകയും കുമരകത്തേക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നക്ഷത്ര ഹോട്ടലുകൾ സംരംഭകരായി എത്തുകയും ചെയ്തു. ഇപ്രകാരം
കുമരകത്ത് ടൂറിസം വികസനത്തിന് തുടക്കം കുറിച്ചു.
കുമരകം ബോട്ട് ദുരന്തത്തിൽ അകപ്പെട്ടവരുടെ വസ്തുവകകൾ കായലിൽ നിന്ന് കണ്ടെത്തി തിരികെ നൽകുകയും സുരക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു.
കുമരകം ചന്ത കവലയുടെ ഗതാഗത തടസ്സം നീക്കുന്നതിന് റോഡ് വികസനം നടത്തിയതും ഈ കാലഘട്ടത്തിലാണ്
ഭർത്താവ് : നടപ്പുര നികർത്തിൽ രജി മോന്
പരേത കുമരകം ഏലച്ചിറ കുടുംബാംഗം
മക്കൾ : രേഷ്മ , ജിഷ്ണു (സൗദി)
മരുമകൻ : അരുൺ (ചേർത്തല)
സംസ്കാരം : തിങ്കളാഴ്ച 28 .09 .2026 വൈകുനേരം 3 ന് ഭർതൃ സഹോദരൻ പരേതനായ എൻ .എൻ പൊന്നപ്പന്റെ നികർത്തിൽ (ചേലക്കാപ്പള്ളി ഭാഗം) വസതിയിൽ






