മഹീന്ദ്ര ഥാറ് പോകുന്നത് കാണുമ്പോൾ കണ്ണു വയ്ക്കാത്ത ഒരു വാഹന പ്രേമികളും ഉണ്ടാവില്ല. അത് കാണുമ്പോൾ വാങ്ങണമെന്ന് ആഗ്രഹിക്കാത്ത വരും വളരെ ചുരുക്കം ആയിരിക്കും. ഇപ്പോൾ ഇതാ ഒരു എസ്യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനപ്രേമികള്‍ക്ക് വൻ ഓഫറുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര.
2026 ജൂലൈ മാസത്തെ പ്രത്യേക സെയില്‍സ് ക്യാംപെയ്നിന്റെ ഭാഗമായി ജനപ്രിയ മോഡലുകളായ മഹീന്ദ്ര ഥാർ, ഥാർ റോക്സ് എന്നിവയ്ക്ക് കമ്പനി വൻ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്കൗണ്ട്, സ്ക്രാപ്പേജ് ബോണസ്, ആക്സസറി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ 1.40 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിലൂടെ ലാഭിക്കാൻ സാധിക്കുക.
ഥാർ റോക്സിന് വൻ ആനുകൂല്യങ്ങള്‍
ജൂലൈ മാസത്തെ ഓഫറുകളില്‍ ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കാനാകുക ഥാർ റോക്സിന്റെ വخرേ വേരിയന്റുകള്‍ക്കാണ്. ഥാർ റോക്സിന്റെ AX7 L 4WD ഡീസല്‍ വേരിയന്റിനാണ് ഏറ്റവും ഉയർന്ന തുകയായ 1.40 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ MX5, AX5 L, AX7 L എന്നീ വേരിയന്റുകള്‍ വാങ്ങുന്നവർക്ക് 1.20 ലക്ഷം രൂപ വരെയും ലാഭിക്കാം.
അതേസമയം, എൻട്രി ലെവല്‍ പതിപ്പുകളായ ഡീസല്‍ MX1, പെട്രോള്‍ MX3 വേരിയന്റുകള്‍ക്ക് 45,000 രൂപ വരെയാണ് കമ്പനി ആനുകൂല്യം നല്‍കുന്നത്. തിരഞ്ഞെടുത്ത ചില ഡീസല്‍ വേരിയന്റുകള്‍ക്ക് 90,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ടിനൊപ്പം സ്ക്രാപ്പേജ് ബോണസും ആക്സസറി ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
3-ഡോർ സ്റ്റാൻഡേർഡ് ഥാറിനും ഓഫർ
ഥാറിന്റെ ജനപ്രിയ 3-ഡോർ പതിപ്പുകള്‍ക്കും ജൂലൈയില്‍ ആകർഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ 2WD വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ സ്ക്രാപ്പേജ് ബോണസും 4WD വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ടുമാണ് ലഭിക്കുക. ഇതോടെ 4WD പതിപ്പ് സ്വന്തമാക്കുന്നവർക്ക് പരമാവധി 40,000 രൂപ വരെയും 2WD പതിപ്പിന് 20,000 രൂപ വരെയും ആനുകൂല്യം സ്വന്തമാക്കാം.
നിലവില്‍ വിപണിയില്‍ മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില 10.32 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ്. അതേസമയം കൂടുതല്‍ പ്രീമിയം ഫീച്ചറുകളോടെ എത്തുന്ന ഥാർ റോക്സിന്റെ എക്സ്ഷോറൂം വില 12.52 ലക്ഷം രൂപയില്‍ തുടങ്ങി 23.53 ലക്ഷം രൂപ വരെയാണ്.
പ്രീമിയം ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനും
സാധാരണ ഥാറിനെ അപേക്ഷിച്ച് പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹർമൻ കാർഡണ്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ഇരട്ട 10.25 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ തുടങ്ങിയ ആധുനിക ഫീച്ചറുകളുമായാണ് ഥാർ റോക്സ് വിപണിയിലുള്ളത്. സുരക്ഷയ്ക്കായി ലെവല്‍-2 ADAS, ആറ് എയർബാഗുകള്‍, ESP എന്നിവയും ഇതിലുണ്ട്. 2.0 ലിറ്റർ ടർബോ പെട്രോള്‍, 2.2 ലിറ്റർ ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്.
ശക്തമായ ഓഫ്-റോഡ് ശേഷിയും ആകർഷകമായ പ്രീമിയം ഫീച്ചറുകളും വിലക്കിഴിവുകളും ഒത്തുചേരുന്നതിനാല്‍ ജൂലൈയില്‍ പുതിയൊരു എസ്യുവി വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ ഓഫർ മികച്ചൊരു സുവർണ്ണാവസരമാണ്.



