ചങ്ങനാശേരി : വീട്ടിലെ എസിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നു കണ്ടെത്തി. ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ വാടക വീട്ടില്‍ നിന്ന് 0.52 ഗ്രാം എംഡിഎംഎയും, 11 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊട്ടശേരി സ്വദേശി ജെസിം ജലാല്‍, ഭാര്യ ബിസ്മിയ കാസിം എന്നിവരെ എക്സൈസ് പിടികൂടി.
എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെ എയര്‍ കണ്ടീഷണറിനുള്ളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നു കണ്ടെടുത്തത്.
ലഹരിമരുന്ന് വില്‍പ്പനയെയും ഉപയോഗത്തെയും കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






