കല്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇന്നും തിരച്ചില്‍ തുടരും. കണ്‍സ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്.
രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് തന്നെയാകും ഇന്ന് പരിശോധന നടക്കുക. ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ദുരന്തമേഖലയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. അഞ്ചാം ദിനം ഒന്നും രണ്ടും സോണുകള്‍ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഏഴ് പേരുടെ ജീവനെടുത്ത കള്ളാടി ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകള്‍ പാലിച്ചു എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നല്കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്തുക തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗസമിതിയുടെ ചുമതലകള്‍.






