കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കയിലെ ഇടതുസ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനുവേണ്ടി കൊല്ലം റൂറല്‍ പൊലീസിലെ നാല് ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ വിശദ അന്വേഷണം.
ഇടതുസംഘടനാ ഭാരവാഹികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും കൊല്ലം റൂറല്‍ എസ്പി ഷാജി സുഗുണൻ അറിയിച്ചു.
കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.






